കോണ്‍ഗ്രസും എസ്പി -ബിഎസ്പി സഖ്യത്തിന്റെ ഭാഗം; സാധ്യത തള്ളാതെ അഖിലേഷ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യ സാധ്യത തള്ളാതെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിലവില്‍ കോണ്‍ഗ്രസും എസ്പി ബിഎസ്പി സഖ്യത്തിന്റെ ഭാഗമാണെന്നു പറഞ്ഞ അഖിലേഷ്, കോണ്‍ഗ്രസ് രണ്ടു സീറ്റില്‍ മല്‍സരിക്കുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ഞങ്ങള്‍ക്കൊപ്പം സഖ്യത്തിലുണ്ട്. എന്തിനാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഇതു തന്നെ ചോദിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അമേത്തിയും റായ്ബറേലിയും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട് അഖിലേഷ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ സഖ്യം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടു. രണ്ട് സീറ്റ് തീരുമാനം തള്ളിയ കോണ്‍ഗ്രസ് കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി. എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസിനെ സഖ്യത്തില്‍നിന്നു പുറംതള്ളിയില്ലെന്ന സൂചന നല്‍കി അഖിലേഷ് രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തോട് ബിഎസ്പി അധ്യക്ഷ മായാവതി അടുത്തിടെ പ്രതികരിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍