അസറുദ്ദീന്‍ ഹൈദരാബാദില്‍ മത്സരിച്ചേക്കും

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ ഹൈദരാബാദില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചേക്കും. ഹൈദരാബാദില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം അസറുദ്ദീനാണ്. തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാണ് അസറുദ്ദീന്‍(56). എംഐഎം ശക്തികേന്ദ്രമായ ഹൈദരാബാദില്‍ അസസുദീന്‍ ഒവൈസി മൂന്നു തവണ വിജയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മണ്ഡലമായ സെക്കന്ദരാബാദില്‍ മത്സരിക്കാന്‍ അസറുദ്ദീന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2009ല്‍ യുപിയിലെ മൊറാദാബാദില്‍ വിജയിച്ച അസറുദ്ദീന്‍ 2014ല്‍ രാജസ്ഥാനിലെ ടോങ്ക്‌സവായ് മധോപുര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍