റൊണാള്‍ഡോയും മെസിയും ദേശീയ കുപ്പായത്തില്‍; ഇന്ന് പോരാട്ടം തീപാറും

പോര്‍ട്ടോ: 2018 റഷ്യന്‍ ലോകകപ്പിനുശേഷം ആദ്യമായി സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും ദേശീയ കുപ്പായത്തില്‍ മത്സരിക്കാനിറങ്ങുന്നു. ഇന്ന് വെനസ്വേലയ്‌ക്കെതിരായ സൗഹൃദമത്സരത്തില്‍ മെസി അര്‍ജന്റീനയ്ക്കായി ബൂട്ട് കെട്ടുമ്പോള്‍ റൊണാള്‍ഡോ 2020 യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗീസിനായി കളത്തിലെത്തും. ഇരുവര്‍ക്കും ലോകകപ്പിനു ശേഷം ആറ് രാജ്യാന്തരമത്സരങ്ങള്‍ നഷ്ടമായിരുന്നു. 154 രാജ്യാന്തര മത്സരങ്ങളില്‍നിന്നായി 85 ഗോളുകള്‍ രാജ്യത്തിനായി സ്വന്തമാക്കിയിട്ടുള്ള റൊണാള്‍ഡോ 24 ന് സെര്‍ബിയയ്‌ക്കെതിരെയും കളിക്കും. ഇന്ന് യുക്രെയ്‌നെതിരായാണ് മത്സരം. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുപ്പത്തിനാലുകാരനായ റൊണാള്‍ഡോയെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് തിരിച്ചുവിളിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമിലേക്ക് മെസിയെ തിരിച്ചുവിളിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ, ചെല്‍സിയുടെ ഗോണ്‍സാലോ ഹിഗ്വെയിന്‍, ഇന്റിന്റെ മൗറോ ഇക്കാര്‍ഡി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍