എസ്ഡിപിഐയുമായി ധാരണയില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: എസ്ഡിപിഐയുമായി ലീഗ് രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രഹസ്യ ചര്‍ച്ച നടത്തുന്നത് ഗസ്റ്റ് ഹൗസിലാണോ, അതൊരു പൊതുസ്ഥലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ ഗസ്റ്റ് ഹൗസില്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന ചിത്രം ചാനലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. മുസ്ലിം ലീഗ്എസ്ഡിപിഐ കൂട്ടുകെട്ട് അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ നിഷേധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍