പരിഭവമില്ല, ഇപ്പോള്‍ സന്തോഷവാന്‍; സോണിയയെ കണ്ടശേഷം കെ.വി. തോമസ്

ന്യൂഡല്‍ഹി: സീറ്റു നല്‍കാത്തതില്‍ പരിഭവമില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. ഒഴിവാക്കിയതില്‍ അല്ല, അതു പറയാതിരുന്നതിലാണു പരിഭവമെന്നും എക്കാലവും പാര്‍ട്ടിയില്‍ തുടരുമെന്നും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കെ.വി. തോമസ് പറഞ്ഞു. എട്ടു സിറ്റിംഗ് എംപിമാരില്‍ തന്നെ മാത്രമാണ് ഒഴിവാക്കിയത്. ഒഴിവാക്കിയതിലല്ല, അതു പറയാതിരുന്നതിലാണ് പരിഭവം. പാര്‍ട്ടിക്കു വേണ്ടി ഒരുപാടു പ്രവര്‍ത്തിയാളാണ് താന്‍. അങ്ങനെയുള്ള തന്നോട് ഒരു വാക്കു പറയാമായിരുന്നു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പരിഭവമെല്ലാം ഇല്ലാതായി. താന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങളൊന്നും തനിക്കു പ്രശ്‌നമല്ലെന്നും നാട്ടില്‍ചെന്ന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍