ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യു വതി ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മുപ്പത്തി ര ണ്ടു കാ രി യായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴ ക്ക ന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌ കേ സിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ജോര്‍ ജ് സ്ട്രീറ്റിലെ മക്‌ഡോണള്‍ഡ് ലൈനിലാണ് പ്രീതിയെ അവസാന മാ യി കണ്ടത്. ചൊവ്വാഴ്ച കിംഗ്‌സ്‌ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്‌നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച സെന്റ്.ലിയനാര്‍ഡ്‌സില്‍ നടന്ന ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറി യിക്കുകയായിരുന്നു. പ്രീതിയുടെ ശരീരത്തില്‍ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. സിഡ്‌നിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സിബി ഡിയിലുള്ള മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഹോട്ടലില്‍ പ്രീതിയും മുന്‍ കാമു കനും ഞായറാഴ്ച തങ്ങിയിരുന്നതായി പോലീസ് കണ്ടെ ത്തി യിട്ടു ണ്ട്. ഇയാളെ റോഡ് അപകടത്തില്‍ മരിച്ചതായും കണ്ടെത്തി. മന പൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നെന്നാണ് പോലീസ് നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍