സ്ഥാനാര്‍ഥി പട്ടികയിലും സസ്‌പെന്‍സ്; കമല്‍ഹാസന്‍ ഇല്ലാതെ ആദ്യ പട്ടിക

ചെന്നൈ: സിനിമയിലെന്നപോലെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച തിലും സസ്‌പെന്‍സ് നിലനിര്‍ത്തി ഉലക നായകന്‍ കമല്‍ഹാസന്‍. മക്കള്‍ നീതി മെയ്യ ത്തിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക യില്‍ കമല്‍ഹാസനില്ല. ലോക്‌സഭാ തെര ഞ്ഞെ ടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കമല്‍ ഹാ സന്‍ ആദ്യ പട്ടിക പുറത്തിറക്കിയത്. നടന്‍ നാസറിന്റെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ കമീല നാസര്‍ ഉള്‍പ്പടെ 21 പേരടങ്ങിയതാണ് ആദ്യ പട്ടിക. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെ ടുപ്പില്‍ സ്ഥാനാര്‍ഥിയാകും. മത്സരിക്കുമോ എന്നറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കൂ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു.  എന്റെ  പാര്‍ട്ടിയിലുള്ളവര്‍ അത് പറയട്ടെ. എനിക്ക് അവരുടെ ഉപദേശം ആവശ്യമാണ് കമല്‍ പറഞ്ഞു. കോയമ്പത്തൂരില്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പട്ടികയില്‍ സസ്‌പെന്‍സിന് അവസാനമാകുമെന്നും അദ്ദേഹം പറയുന്നു. കമല്‍ഹാസന്‍ മത്സരിക്കുമെന്ന് സൂചനയുള്ള രാമനാഥപുരം, സൗത്ത് ചെന്നൈ മണ്ഡലങ്ങള്‍ ആദ്യ പട്ടികയിലില്ല. കമലിന്റെ ജന്മസ്ഥലമായ പരമകുടി ഉള്‍പ്പെടുന്ന രാമനാഥപുരത്തും അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ട്. 
സ്ത്രീസമത്വത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന മക്കള്‍ നീതി മയ്യത്തിന്റെ ആദ്യസ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒറ്റ വനിത മാത്രമാണുള്ളത്. നടന്‍ നാസറിന്റെ ഭാര്യ കമീലാ നാസറിന്റെ മണ്ഡലം സെന്‍ട്രല്‍ ചെന്നൈയാണ്. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ ഡിഎംകെ ടിക്കറ്റില്‍ മത്സരിക്കുന്ന മണ്ഡലമാണിത്. മുന്‍ ഐപിഎസ് ഓഫീസര്‍ എ.ജി മൗര്യയാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍