യാത്രയുടെ സംവിധായകനും ദുല്‍ഖറും ഒന്നിക്കുന്നു

 ന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്രയുടെ സംവിധായകന്‍ മഹി വി. രാഘവിന്റെ അടുത്ത തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഔദ്യോഗീക സ്ഥിരീകരണമില്ല. മഹി വി. രാഘവ് ഇപ്പോള്‍ സിനിമയുടെ തിരക്കഥ രചിക്കുന്നതിന്റെ തിരക്കിലാ ണെന്നും അറിയാന്‍ സാധിക്കുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ ആദ്യ തെലുങ്ക് ചിത്രം മഹാനടി വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ജെമിനി ഗണേശന്റെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരുടെ തിരക്കഥയില്‍ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയാ ണ് ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍