ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്

 അഹമ്മദാബാദ്: പട്ടേല്‍ സംവ രണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്ര സിലേക്ക്. മാര്‍ച്ച് 12ന് ഹാര്‍ദിക് കോണ്‍ ഗ്രസ് ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസിലെത്തുന്നത് ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തി ലായിരിക്കും ഹാര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനം. ഗുജറാത്തിലെ ജാംനഗറില്‍നിന്നു ഹാര്‍ദിക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പട്ടേല്‍ സംവരണം യാഥാര്‍ഥ്യമായ ശേഷമേ മത്സരിക്കു എന്നാണ് ഹാര്‍ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സംവരണം ലഭിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഹാര്‍ദിക് സൂചന നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍