സച്ചിനും ദ സൗണ്ട് സ്റ്റോറിയും വിഷുവിന്

 വന്‍ താരചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ രണ്ട് കൊച്ച് ചിത്രങ്ങള്‍ കൂടി വിഷുവിന് തിയേറ്ററുകളിലെത്തുന്നു; ദ സൗണ്ട് സ്റ്റോറിയും സച്ചിനും. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ സൗണ്ട് സ്റ്റോറി ഒരേ സമയം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. പ്രസാദ്പ്രഭാകര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദ സൗണ്ട് സ്റ്റോറിയുടെ ശബ്ദസന്നിവേശം നിര്‍വഹിക്കുന്നതും റസൂല്‍ പൂക്കുട്ടിയാണ്. ചിത്രം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യും. ജയസൂര്യയുടെ രചനയില്‍ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിനില്‍ ധ്യാന്‍ ശ്രീനിവാസനും അന്നാ രേഷ്മാരാജനുമാണ് നായകനും നായികയും. അജുവര്‍ഗീസാണ് മറ്റൊരു പ്രധാന താരം. മമ്മൂട്ടിയുടെ മധുര രാജയ്‌ക്കൊപ്പം ഏപ്രില്‍ 12ന് സച്ചിന്‍ തിയേറ്ററിലെത്തും. പൃഥ്വിരാജ് സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്യും. ബിജുമേനോനും ആസിഫ് അലിയും ബൈജു സന്തോഷും നിഖിലാ വിമലും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന നാദിര്‍ഷയുടെ മേരാ നാം ഷാജി ഏപ്രില്‍ അഞ്ചിനും നവാഗതനായ വിജയ് ഫഹദ് ഫാസില്‍, സായ്പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അതിരന്‍ വിഷുദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. സെഞ്ച്വറി ഫിലിംസാണ് അതിരന്റെ നിര്‍മ്മാണം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍