ഇന്ത്യയുടെ ആക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ കുറച്ച് പേര്‍ മാത്രം

ന്യൂഡല്‍ഹി : ജയ്‌ഷെ മുഹമ്മ ദിന്റെ ബാലാകോട്ടിലെ തീവ്ര വാ ദ പരിശീലന കേന്ദ്രത്തില്‍ വ്യോമസേന നടത്തിയ ബോം ബാ ക്രമ ണത്തി ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാലാ കോട്ടിലെ ജയ്‌ഷെ മുഹമ്മ ദിന്റെ മദ്രസയില്‍ താമസി ച്ചിരുന്ന യുവാവിന്റെ ബന്ധു നല്‍കിയ വിവരണം ഒരു ഇന്ത്യന്‍ ദേശീയ മാധ്യമമാണ് പ്രസി ദ്ധീകരി ച്ചത്. ഫെബ്രുവരി 26 ഇന്ത്യന്‍ സേന ബലാകോട്ടില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ മദ്രസയായ തലീം ഉല്‍ ഖുറാനെ ലക്ഷ്യം വച്ച് ബോംബാക്രമണം നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ പാക് സൈന്യം ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തി യിരുന്നുവെന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.മദ്രസയില്‍ പഠനാവശ്യത്തിനെത്തിയ യുവാവിന്റെ ബന്ധു പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ് . പുലര്‍ച്ചെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. വളരെ അടുത്തായിട്ടാണ് കാതടപ്പിക്കുന്ന ശബ്ദമുണ്ടായത്. ഭൂചലനമാണെന്നാണ് ആദ്യം കരുതിയത്. ഉടന്‍ തന്നെ സ്ഥലത്ത് പാക് സൈന്യം എത്തുകയും അവിടെ നിന്നും കൂട്ടികൊണ്ട് പോവുകയും ചെയ്തു. ധാരാളം പേര്‍ മദ്രസയിസയിലുണ്ടായിരുന്നുവെങ്കിലും അവരെല്ലാവരും തങ്ങളെ സൈന്യം എത്തിച്ച സുരക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നില്ലെന്നും ബാക്കിയുള്ളവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് സൈന്യം വെളിപ്പെടുത്തിയില്ലെന്നും പ്രാദേശികവാസി വെളിപ്പെടുത്തുന്നു. മൂന്ന് ദിവസത്തോളം സൈന്യം മദ്രസയിലുള്ളവരെ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിച്ചു. ഇതിന് ശേഷം അവരവരുടെ വീടകളിലേക്ക് തിരിച്ച് പോവാന്‍ സൈന്യം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍