ഇന്ത്യന്‍ നടപടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യ; മോദിയെ പുടിന്‍ ഫോണില്‍ വിളിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് റഷ്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചത്. ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നടപടികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യയുടെ ഉറച്ച പിന്തുണയ്ക്കു പുടിനോട് മോദി നന്ദി അറിയിച്ചു. ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നടപടികള്‍ ബന്ധപ്പെട്ടവര്‍ അത് അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രബലമായിവരുന്ന തന്ത്രപ്രധാനമായ സഹകരണം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിയിലേക്ക് മോദിയെ പുടിന്‍ ക്ഷണിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍