അതിരുവിട്ട ആഘോഷം; റൊണാള്‍ഡോയ്ക്കു പിഴ

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രി ഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ഗോളാഘോഷം നടത്തിയ യുവന്റസ് സൂപ്പ ര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പിഴ. 20,000 യൂറോയാണ് (ഏകദേശം 1600611 രൂപ) പിഴ ഇട്ടത്. അത്‌ ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണിയെ അനുകരിച്ച് മോശം ആംഗ്യം കാണിച്ചതാണ് വിവാദമായത്. കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡി നെതിരേ രണ്ടാം പാദ പ്രീക്വാര്‍ ട്ടറിലാ യിരുന്നു റൊണാള്‍ ഡോയു ടെ അതിരുവിട്ട ആഘോഷം. രണ്ടാം പാദത്തില്‍ റൊ ണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുവന്റസ് ജയിച്ചത്. ഇതോടെ ആഗ്രിഗേറ്റ് സ്‌കോറില്‍ യുവെ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുവന്റസ് തോറ്റിരുന്നു. ഹാട്രിക്ക് തികച്ച ശേഷം സൈഡ്‌ ലൈനിനടുത്തുവച്ച് കാണികള്‍ക്കു നേരെ റൊ ണാള്‍ഡോ മോശം ആംഗ്യം കാണിക്കുകയായിരുന്നു. നേരത്തെ ആദ്യ പാദത്തില്‍ യുവന്റസിനെ തോല്‍പിച്ചശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍