ചെമ്പന്‍ വിനോദിന്റെ പൂഴിക്കടകന്‍

ചെമ്പന്‍ വിനോദിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പൂഴിക്കടകന്‍ ഏപ്രില്‍ 15 നു തൊടുപുഴയില്‍ തുടങ്ങും.ഇവാബ് പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും ചേര്‍ന്നാണ് പൂഴിക്കടകന്‍ നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, ഗിരീഷ് സോപാനം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളം ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് . സാമുവല്‍ എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. ചെറുതോണിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.പാല, തൊടുപുഴ ,കശ്മീരിലെ കുപ്പുവാരാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. സന്തോഷ് വര്‍മ്മ , റഫീഖ് അഹമ്മദ്, മനു മഞ്ജിത് തുടങ്ങിയവരുടെ വരികള്‍ക്ക് ബിജിബാലും രഞ്ജിത് മേലേപ്പാട്ടും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ഷ്യാല്‍ സതീഷും എഡിറ്റിംഗ് ഉണ്ണിമലയിലും നിര്‍വഹിക്കുന്നു . പ്രൊജക്ട് ഡിസൈനര്‍ സജിത് നമ്പ്യാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍