ഇന്ത്യന്‍ സൈന്യത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട തൃശൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

തൃശൂര്‍: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പോസ്റ്റ് ചെയ്തതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വെമ്പല്ലൂര്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ മോശം ഭാഷയില്‍ ഫേസ്ബുക്കില്‍ ഫെബ്രുവരി പതിനേഴിന് കുറിപ്പെഴുതിയത്. പൊലീസിന് പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം രാവിലെ ഇയാളെ കസ്റ്റഡിയിലെ ടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തു കയായിരുന്നു. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഒരു കശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുകയാണ് താന്‍ ചെയ്തതെന്ന മൊഴിയാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍