ധോണിയെ ഒരിക്കലും വിലകുറച്ച് കാണരുത്: മൈക്കല്‍ ക്ലാര്‍ക്ക്

ന്യൂഡല്‍ഹി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രാധാന്യം ഒരിക്കലും കുറച്ചു കാരണരുതെന്ന് മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്ക്. ധോണിയെ അനാവശ്യമായി വിമര്‍ശിക്കുവര്‍ക്കു മറുപടിയുമായി ട്വിറ്ററിലാണ് ക്ലാര്‍ക്കിന്റെ പ്രതികരണം. എംഎസ്ഡിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാണരുത്. മധ്യനിരയില്‍ അനുഭവ സമ്പത്തുള്ളവരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്' ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് സമ്മാനിച്ചിട്ടുള്ള നായകന്‍ കൂടിയായ ക്ലാര്‍ക്ക് ട്വീറ്റ് ചെയ്തു. ഓസീസിനെതിരായ അവസാന രണ്ടു ഏകദിനങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ധോണി പുറത്തിരുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ടീമിന്റെ തോല്‍വിക്കു കാരണമായി. ധോണിക്ക് പകരം അവസരം ലഭിച്ച ഋഷഭ് പന്തിന് മികച്ച പ്രകടനം നടത്താനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍