കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡിനും അതൃപ്തി

തൃശൂര്‍: കോട്ടയം സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ്എമ്മി ലുണ്ടായ തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തര്‍ക്കം മറ്റു സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. രാവി ലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. അതേസമയം, കേരളാ കോണ്‍ഗ്ര സിനോട് മൃദുസമീപനം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും രാഹുല്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ ലോക്‌സഭയിലേക്ക ് മത്സരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനെ അറിയിച്ചതായാണ് വിവരം. കോട്ടയം സീറ്റ് തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. എന്നാല്‍ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മാണി വിഭാഗം. സീറ്റ് വെച്ചു മാറില്ല.അതേസമയം കേരള കോണ്‍ഗ്രസ് എമ്മിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. ജോസഫിനെ കൂടി വിശ്വാസത്തിലെടുത്ത് കോട്ടയം സീറ്റ് തര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു വികാരം . കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം ഇടുക്കി, കോട്ടയം , പത്തനംതിട്ട, സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍