കംപ്യൂട്ടറില്‍നിന്നു വിവരശേഖരണം ; നടപടി പരിശോധിക്കുമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ഏതു കംപ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയ കേന്ദ്രത്തിന്റെ നടപടി പരിശോധിക്കുമെന്നു സുപ്രീംകോടതി. അഭിഭാഷകനായ എം.എല്‍. ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.അതേസമയം, അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയിരിക്കുന്ന അധികാരം പരിപൂര്‍ണമായു ള്ളതല്ലെന്നും വിവരങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ഏതു കംപ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം 10 അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഡിസംബര്‍ 20നു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വ്യക്തിക ളുടെ സ്വകാര്യതയിലേക്കു കടന്നു കയറാന്‍ അനുവദിക്കുന്നതാണ് കേന്ദ്രത്തിന്റെ ഉത്തരവെന്നും ഇത് അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഐടി നിയമ പ്രകാരമുള്ള നിയമ നടപടികള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളതെന്നും രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായവ പരിശോധിക്കേ ണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നു. കംപ്യൂട്ട റിലെ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും നിരീക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അനുമതി നല്‍കണമെന്ന 2011ലെ നടപടി ചട്ടം നിലവിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍