ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഐപിഎല്‍ നഷ്ടമാകും

ചെന്നൈ: പേശിവലിവിനെത്തുടര്‍ന്നു ദക്ഷിണാഫ്രിക്കന്‍ താരം ലുംഗി എന്‍ഗിഡിക്ക് ഐപിഎല്‍ കളിക്കാന്‍ കഴിയില്ല. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് എന്‍ഗിഡി. താരത്തിന് നാലാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനിടെയാണു എന്‍ഗിഡിക്ക് പരിക്കേറ്റത്. ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാകാന്‍ വിശ്രമം ആവശ്യമാണ്. ഇതോടെ എന്‍ഗിഡിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി. ചെന്നൈയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് എന്‍ഗിഡി. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് താരം നേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍