സംരംഭകത്വം ലാഭത്തിന് വേണ്ടി മാത്രമാവരുത്: സ്പീക്കര്‍

കോഴിക്കോട്: സംരംഭകത്വമെന്നത് ലാഭത്തിന് വേണ്ടി മാത്രമാവരുതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ . കാലിക്കട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സിഎംഎവികെസി സാമൂഹിക സംരംഭക പുരസ്‌കാരം നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ ഡോ.രാമകൃഷ്ണന്‍ പാലാട്ടിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ഉപകാരപ്രദമാവുന്ന സാമൂഹിക പ്രതിബന്ധതയുള്ള സംരംഭങ്ങളാണ് നാടിന് ആവശ്യം. സമഗ്രവികസനം ചര്‍ച്ചയില്‍ മാത്രമൊതുങ്ങുന്ന ഇക്കാലത്ത് കോര്‍പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ട് പോലും ഫലപ്രദമായി വിനിയോഗിക്കപ്പെടാതെ കെട്ടിക്കിടക്കാറാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. സിഎംഎ പ്രസിഡന്റ് കെ.എ.അജയന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുരസ്‌കാര ജേതാവിനുള്ള കാഷ് അവാര്‍ഡ് വിതരണം വി.കെ.സി.മമ്മദ്‌കോയ എംഎല്‍എ നിര്‍വഹിച്ചു. ഡോ.രാമകൃഷ്ണന്‍ പാലാട്ട്, സിഎംഎ സെക്രട്ടറി കെ.കെ.ഹരിദാസ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ.മെഹബൂബ്, എം.അനില്‍കുമാര്‍, ഡോ.വി.കെ.എസ്.മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍