ജ്വല്ലറികളില്‍നിന്നു കണ്ടുകെട്ടുന്നതിന് നിയന്ത്രണം

കോഴിക്കോട്: മോഷണ സ്വര്‍ണത്തിന്റെ പേരില്‍ നിയമാനുസൃത കച്ചവടം നടത്തുന്ന വ്യാപാരികളില്‍നിന്ന് അന്യായമായുള്ള പോലീസ് റിക്കവറിക്കും കച്ചവടക്കാരെ പ്രതിചേര്‍ക്കുന്നതിനും നിയന്ത്രണം. സ്വര്‍ണ റിക്കവറിയുടെ പേരിലും മോഷണ സ്വര്‍ണം വാങ്ങിയെന്ന പേരിലും സ്വര്‍ണവ്യാപാരികള്‍ പോലീസില്‍നിന്നു നേരിടുന്ന പീഡനങ്ങള്‍ക്ക് പരിഹാരം തേടി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂലമായി വിധിച്ചതെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുള്‍നാസര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഉത്തരവ് വന്നതെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍