ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ കുതിപ്പ്; പതിമൂന്നാമത്

 ന്യൂയോര്‍ക്ക്: ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ കുതിച്ചു കയറ്റവുമായി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. ഫോബ്‌സ് പുറത്തിറക്കിയ പുതിയ പട്ടികപ്രകാരം മുകേഷ് അംബാനി 13ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു സ്ഥാനം മുന്നോട്ടു കയറിയാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. 2018ല്‍ 40.1 ശത കോടി ഡോളറായിരുന്ന അംബാനിയുടെ ആസ്തി, ഒരു വര്‍ഷത്തിനി പ്പുറം 50 ശതകോടി ഡോളറിലേക്കു വര്‍ധിച്ചു. ആമസോണ്‍ സ്ഥാപ കനും ചെയര്‍മാനുമായ ജെഫ് ബെസോസാണ് ലോക സന്പന്നരില്‍ ഒന്നാം സ്ഥാനത്ത്. 131 ശതകോടി ഡോളറാണ് ബെസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അമേരിക്കന്‍ വ്യവസായി വാറന്‍ ബഫറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങ ളില്‍. ഇന്ത്യയിലെ ശതകോടിപതികളിലും മുകേഷ് അംബാനി തന്നെയാണ് ഒന്നാമന്‍. അംബാനി കഴിഞ്ഞാല്‍ 36ാം സ്ഥാനത്തുള്ള വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് പട്ടികയില്‍ ഇടംപിടി ച്ചിരിക്കുന്നത്. 22.6 ശതകോടി ഡോളറാണ് പ്രേംജിയുടെ ആസ്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍