പള്ളി സ്വത്ത് നിയമം കൊണ്ടുവരില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം: വിവിധ ക്രിസ്ത്യന്‍ വിഭാഗ ങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമ്മി ഷ ന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരുന്നത് അജന്‍ഡയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാ ക്കി. പള്ളി സ്വത്ത് ബില്ലില്‍ ആശങ്ക പ്രകടി പ്പിച്ച് തന്നെ കാണാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ, കെ.സി.ബി. സി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസ പാക്യം, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമി ജിയോസ് ഇഞ്ചനാനിയേല്‍, ഫാദര്‍ യൂജിന്‍ എച്ച്. പെരേര എന്നിവ രെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2006-11ലെ എല്‍.ഡി. എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദ്ദേശം അന്നത്തെ നിയ മ പരിഷ്‌കാര കമ്മിഷന്‍ ഉന്നയിച്ചിരുന്നു. അന്നും അത് തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കാതോലിക്ക ബാവ മാര്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്ര ട്ട റിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. കമ്മിഷന്റെ ശുപാര്‍ശകളില്‍ ആശങ്ക യുണ്ട്. ഇന്ന് കോട്ടയത്ത് ചേരുന്ന സഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍