പാര്‍വതിയും സിദ്ധാര്‍ഥ് ശിവയുമൊന്നിക്കുന്ന 'വര്‍ത്തമാനം'


സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി നായികയാകുന്നു. 'വര്‍ത്തമാനം' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം വടക്കേ ഇന്ത്യയില്‍ ആരംഭിച്ചു. റോഷന്‍ മാത്യു, ഡെയ്ന്‍ ഡേവിസ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിനു ശേഷം
പാര്‍വതിയുടേതായി സിനിമകളൊന്നും പുറത്തു വന്നിരുന്നില്ല. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ, നിപാ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്നീ ചിത്രങ്ങളാണ് പാര്‍വതിയുടേതായി അണിയറയിലൊരുങ്ങുന്ന സിനിമകള്‍. നിവിന്‍ പോളി നായകനായ സഖാവ് എന്ന ചിത്രമാണ് സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത അവസാന ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍