കോവളത്ത് രാത്രിയില്‍ ഡ്രോണ്‍ ; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളില്‍ രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളത്ത് വ്യാഴാഴ്ച രാത്രിയില്‍ പട്രോളിംഗ് നടത്തിയ പോലീസാണ് ഡ്രോണ്‍ കാമറ ശ്രദ്ധിച്ചത്. സംഭവത്തില്‍ പോലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം തുടങ്ങി. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍