ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി

കൊല്ലം: തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ പ്രചാരണത്തി നിറങ്ങില്ലെന്ന വെളിപ്പെടുത്തലിനു പിന്നാലെ, എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ സിറ്റിംഗ് എംപിയുമായ കെ.സി വേണുഗോപാ ലിനെതിരെയും രൂക്ഷ വിമര്‍ശന ങ്ങളുന്നയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.പരാജയ ഭീതിയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു. വേണുഗോപാലാണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ആലപ്പുഴയിലെ സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍