അക്ഷര വെളിച്ചം അഭയ കേന്ദ്രങ്ങളിലും ആരംഭിക്കും: ഡോ. പി.എസ്. ശ്രീകല

 കൊല്ലം: കേരളത്തിലെ അവസാനത്തെ നിരക്ഷരനെയും സാക്ഷ രനാ ക്കും എന്ന കേരള സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്ക രിക്കു ന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാക്ഷ രതാ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അറിയിച്ചു. പത്തനാപുരം ഗാന്ധി ഭവനില്‍ സാക്ഷരതാ മിഷന്‍ ആരംഭിച്ച സാക്ഷരതാ ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. സമഗ്ര പദ്ധതിയിലൂടെ പട്ടിക വര്‍ഗ മേഖലയിലും നവചേതന പദ്ധതിയിലൂടെ പട്ടികജാതി മേഖല യി ലും പ്രവര്‍ത്തനം സജീവമാക്കും. തീരദേശ, ആദിവാസി മേഖല ക ളില്‍ പ്രത്യേക പദ്ധതികളും ഇതര സംസ്ഥാന തൊഴിലാളി കള്‍ ക്കും ട്രാന്‍സ്‌ജെന്റര്‍ പഠിതാക്കള്‍ക്കും വിശേഷാല്‍ പരിപാടികളും ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഗാന്ധിഭവന്‍ ഡയറക്ടര്‍ ഡോ.പുന ലൂര്‍ സോമരാജന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍, പവിത്രന്‍, അസി സ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഡി. ശാന്ത, പുനലൂര്‍ തുല്യതാ കേന്ദ്രം കോ ഓ ര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍, പത്തനാപുരം വികസന വിദ്യാ കേന്ദ്രം പ്രേരക്മാരായ തുളസി, ബിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍