എം. എല്‍. എ മാര്‍ക്കും എം. പി മാര്‍ക്കും എതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്ന നവീകരിച്ച പുതിയ കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി സീനിയര്‍ ജഡ്ജി പി. ആര്‍. രാമചന്ദ്രമേനോന്‍ നിര്‍വഹിക്കുന്നു. 
നിയമ സാമാജികര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്പിക്കുന്നതിനുള്ള കേരളത്തിലെ ഏക കോടതിയാണിത്. അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് കോടതിയില്‍ ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ എറണാകുളം ഡിസ്ട്രിക്ട് ഏന്‍ഡ് സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പകത്ത് അധ്യക്ഷന്‍ ആയിരുന്നു. എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. പി. കെ. സജീവന്‍ സ്വാഗതം പറഞ്ഞു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഭാരതി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ രേഖ, സി ജെ എം കോടതി ശിരസ്തദാര്‍ ആന്റണി സാവിയോ, അഡ്വക്കേറ്റ് ക്‌ളാര്‍ക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം. എല്‍. എ, എം. പി കോടതി സ്‌പെഷ്യല്‍ ജഡ്ജി ശാലീന വി. ജി. നായര്‍ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍