ഔഷധസസ്യ ഉദ്യാനം സംസ്ഥാന തല നിലവാരത്തിലേക്ക്

നിലമ്പൂര്‍: നിലമ്പൂര്‍ തേക്ക് മ്യൂസിയത്തോടനുബന്ധിച്ചുള്ള ഔഷധസസ്യ ഉദ്യാനം സംസ്ഥാ നതല ഉദ്യാനമായി വികസി പ്പിക്കുന്നു. നാഷണല്‍ മെഡി സിനല്‍ പ്ലാന്റ് ബോര്‍ ഡിന്റെ ധനസഹായ ത്തോടെ ഇതി നായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ബോര്‍ഡ് പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ട് ഉദ്യാനം ഉടന്‍ സന്ദര്‍ശിക്കും. തുടക്കത്തില്‍ 200 ഓളം ഔഷധ സസ്യങ്ങളുണ്ടായിരുന്നത് നിലവില്‍ 500 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. വിവിധ ആദിവാസി ഊരുകളില്‍ നിന്നും നേരിട്ടു ശേഖരിച്ച അപൂര്‍വ്വ ഇനം ഔഷധസസ്യങ്ങളും ഔഷധഗുണമുള്ള അലങ്കാരച്ചെടികളും അടങ്ങുന്നതാണ് ഉദ്യാനം. നിരവധി സഞ്ചാരികളെത്തുന്ന തേക്ക് മ്യൂസിയത്തില്‍ നവീകരിച്ച ഈ ഉദ്യാനം കൂടുതല്‍ പേരെ ആകര്‍ഷിക്കും. പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് പ്രതിനിധികള്‍ ഈ മാസം തന്നെ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലെ ജൈവ വിഭവ ഉദ്യാനത്തിലെത്തുന്നുണ്ട്. പുതിയ നഗരവികസന രേഖകള്‍ നിഷ്‌കര്‍ഷിക്കുന്ന ഗ്രീന്‍ ഏരിയകള്‍ക്ക് ഒരു മാതൃകയാവാന്‍ ഔഷധോദ്യാനത്തിനു കഴിയും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍