ഭരത് വീണ്ടും മലയാളത്തില്‍

 തമിഴ് താരം ഭരതിനെ നായകനാക്കി സുനീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന സിക് സ് അവേഴ്‌സ് തിരുവനന്തപുരത്ത് ആരംഭിച്ചു. ആദില്‍ ഇബ്രാഹിം , അനു മോഹന്‍ എന്നിവരും തുല്യ പ്രാധാന്യമുള്ള വേഷത്തിലുണ്ട്.നായിക പുതുമുഖം വിവിയ. ബോയ് സിലൂടെ എത്തി തമിഴകത്ത് പ്രിയ താരമായി മാറിയ ഭരത് ജയരാജിന്റെ ഫോര്‍ ദ പീപ്പിളിലൂടെയാണ് മലയാളത്തില്‍ രംഗപ്രവേശം നടത്തിയത്. കൂതറ, 1000 ഒരു നോട്ട് പറഞ്ഞ കഥ എന്നീ സിനിമയിലും അഭിനയിച്ചു.തമിഴില്‍ നടുവനാണ് ഭരത് ഒടുവില്‍ അഭിനയിച്ച സിനിമ. കന്നടയില്‍ അഖില്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയശേഷമാണ് ഭരത് സിക്‌സ് അവേഴ്‌സില്‍ അഭിനയിക്കാന്‍ എത്തിയത്.ഈ വര്‍ഷം മറ്റൊരു മലയാള സിനിമയില്‍ കൂടി താരം അഭിനയിക്കുന്നുണ്ട്. സിക്‌സ് അവേഴ്‌സ് രസകരമായ പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അനൂപ് ഖാലിദ്, പ്രേമില്‍ സിദ്ധാര്‍ത്ഥ്, മാല പാര്‍വതി എന്നിവരാണ് മറ്റു താരങ്ങള്‍. മൂവി ഗ്യാങ്‌സ് ആന്‍ഡ് ലൈസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലിദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 28 ദിവസത്തെ ചിത്രീകരണം ഉണ്ടാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍