കൊളമ്പിയന്‍ അക്കാഡമിയില്‍ ബാലു വര്‍ഗീസ് നായകനാകുന്നു

നവാഗതനായ അഖില്‍രാജ് സംവിധാനം ചെയ്യുന്ന കൊളമ്പിയന്‍ അക്കാഡമിയില്‍ ബാലു വര്‍ഗീസ് നായക നാകുന്നു.അജു വര്‍ഗീസും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് മറ്റു പ്രധാന താരങ്ങള്‍. നായികയെ നിശ്ചയിച്ചിട്ടില്ല. കോമഡി ട്രാക്കില്‍ രസകരമായ ഒരു ഇതിവൃത്തമാണ് അഖില്‍ രാജ് പറയുന്നത്.വിജയ് സൂപ്പറും പൗര്‍ണമിയുമാണ് ബാലു വര്‍ഗീസിന്റേയായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ. ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലും ബാലു വര്‍ഗീസാണ് നായകന്‍.ഈ സിനിമ റിലീസിന് ഒരുങ്ങുകയാണ്. കൊച്ചിയിലാണ് കൊളമ്പ്യന്‍ അക്കാഡമി ഒരുങ്ങുന്നത്. മാര്‍ച്ച് 24 ചിത്രീകരണം ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍