രാജ്യം ഭരിക്കുന്നത് അദാനിമാരും അംബാനിമാരുമെന്ന് വി.എസ്. അച്യുതാനന്ദന്‍

ആലപ്പുഴ: രാജ്യം ഭരിക്കുന്നത് അദാനിമാരും അംബാനിമാരുമാ ണെന്നും, കമ്മീഷന്‍ കൈപ്പറ്റുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍കിട കുത്തകകളുടെ കളിപ്പാവയാണെന്നും സിപിഎം കേന്ദ്രക മ്മി റ്റിയംഗം വി.എസ്. അച്യുതാനന്ദന്‍. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ തെര ഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയാ യിരുന്നു വി.എസ്. ഫാസിസ്റ്റുകളുടെ കൈകളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ഇടതു കക്ഷികളുടെ ലക്ഷ്യം. തീവ്രവാദികള്‍ ബോംബുവച്ച് സൈനികരുടെ ജീവന്‍ കവരും വിധം രാജ്യസുരക്ഷ ശിഥിലമാക്കി. നോട്ടുനിരോധനത്തിലൂടെ സാന്പ ത്തി കരംഗം കുത്തഴിഞ്ഞു. എല്ലാ രംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്നു. റാഫേല്‍ യുദ്ധവിമാ നം നാറുന്ന അഴിമ തിക്കഥകള്‍ പുറത്തുവ ന്നുകൊണ്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപന ങ്ങളെ കൈപ്പിടിയിലാക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ തലപ്പത്ത് സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍