ഇലക്ഷന്‍ ചലഞ്ച് ഫണ്ടുമായി ജെ.എസ് അടൂര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 25000 രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കി പോളിസി റിസര്‍ച്ചര്‍ ജെ.എസ് അടൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഈ തിരെഞ്ഞെടുപ്പില്‍ അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു പണക്കാരുടെയും സഹായമില്ലാതെ, തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവര്‍ പാര്‍ലമെന്റില്‍ എത്തണമെന്ന് ആഗ്രഹമുള്ളവര്‍ അവരുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക'ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍