നേമം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാകും: റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: നേമം കോച്ച് ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാകുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നേമം ടെര്‍മിനലിന് ആവശ്യമായ 'ൂമി ഇതുവരെയും സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ടില്ലെന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ടെര്‍മിനല്‍ നിര്‍മാണത്തിന് ഇന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ശിലയിട്ടു. നേമം ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളുടെ തിരക്കൊഴിവാക്കാന്‍ സാധിക്കും. ടെര്‍മിനല്‍ നിര്‍മിച്ചാല്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുന്ന ട്രെയിനുകളില്‍ നിന്നു യാത്രക്കാരെ ഇറക്കിയശേഷം അറ്റകുറ്റപ്പണിക്കുവേണ്ടി നേമത്തെത്തും. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി പിറ്റ് ലൈന്‍ ഉള്‍പ്പെടെ ഒട്ടേറെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍.നേമം ടെര്‍മിനലിനുവേണ്ടി 77.30 കോടി രൂപ റയില്‍വേ ബജറ്റില്‍ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണു തുടക്കമിടുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ തുകഅനുവദിക്കാമെന്നു കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ടെന്നു വിഷയം ഏറ്റെടുത്ത ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍