ബാര്‍ കോഴക്കേസ് : മാണിയുടെ ഹര്‍ജി ഏപ്രില്‍ എട്ടിന് പരിഗണിക്കും

കൊച്ചി : ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി. തുടരന്വേഷണ ഉത്തരവും കേസിന്റെ എഫ്.ഐ.ആറും റദ്ദാക്കാനാണ് കെ.എം. മാണി ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്നും ഇതു നീക്കണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് കോടതി അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഇടക്കാല ആവശ്യം ഉന്നയിക്കേണ്ടെന്ന് സിംഗിള്‍ബെഞ്ച് പറഞ്ഞു. 2018 സെപ്തംബര്‍ 18 ലെ ഇടക്കാല ഉത്തരവില്‍ തുടരന്വേഷണം നടത്താനും ഇതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങാനുമാണ് വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിര്‍ദേശം ഹര്‍ജിക്കാരന് ഗുണകരമാണ്. ഇതിനെ എതിര്‍ക്കുന്നതെന്തിനാ ണെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍