മുഹമ്മദ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

 ന്യൂഡല്‍ഹി : ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ കൊല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലോകകപ്പ് തുടങ്ങാനിരിക്കെ ഈ സംഭവം ഇന്ത്യക്ക് തിരിച്ചടിയായേക്കാം. സ്ത്രീധന പീഡനം (സെക്ഷന്‍ 498എ) ലൈംഗീകാതിക്രമം (354എ) എന്നിങ്ങനെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരേ ചുമത്തിയിരിക്കുന്നത്. ജൂണ്‍ ഇരുപത്തിരണ്ടിനാണ് കേസ് പരിഗണിക്കുക. നേരത്തെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അളും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒത്തുകളി ആരോപണം അന്വേഷിച്ച ബി.സി.സി.ഐ ഷമി കുറ്റക്കാരനല്ല എന്ന് തെളിയിച്ചിരുന്നു. ഐ.പി.എല്‍, ലോകകപ്പ് തുടങ്ങിയ വലിയ ടൂര്‍ണമെന്റുകള്‍ തുടങ്ങാനിരിക്കെ ഷമിക്കെതിരെയുള്ള ഈ നീക്കത്തിന്റെ ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍