അയോധ്യാ കേസില്‍ മധ്യസ്ഥത വേണ്ടെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിതര്‍ക്കം പരിഹരിക്കുന്നതിനായി മധ്യസ്ഥ സമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധിക്കെതിരെ ആര്‍എസ്എസ് രംഗത്ത്. കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനു പകരം വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചതെന്ന് ആര്‍എസ്എസ് വിമര്‍ശിച്ചു. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരികമായ വിഷയത്തെ മനസിലാക്കാനോ പരിഗണിക്കാനോ കോടതി തയാറായില്ല. ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണ്. കോടതിയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുന്നു, തര്‍ക്കം വേഗത്തില്‍ പരിഹരിക്കാനും ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തടസം നീക്കുന്നതിനുമുള്ള വിധിയാണ് വേണ്ടിയിരുന്നതെന്ന് ആര്‍എസ്എസ് വ്യക്തമാക്കി അയോധ്യയിലെ ഭൂമിതര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സമിതിയെയാണ് നിയോഗിച്ചത്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എഫ്.എം. ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കണമെന്നു നിര്‍ദേശിച്ച കോടതി, എട്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍