തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്: പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്പി ക്കാനും കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്കു വിമാനത്താവളം നടത്തിപ്പിന്റെ ചുമതല നല്കുന്നതിനും അടിയന്തരമായി ഇടപെട ണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തി ന്റെയും താത്പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങും. തിരുവനന്തപുരമടക്കം ആറു വിമാനത്താവ ളങ്ങളുടെ ടെന്‍ഡറുകളില്‍ ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജന്‍സിക്ക് പിന്തുണ നല്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കുമെന്നും കത്തില്‍ പറയുന്നു. വിമാനത്താ വളത്തിനു കേരളം 635 ഏക്കര്‍ ഭൂമി സൗജന്യമായി നല്കിയിട്ടുണ്ട്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 23.57 ഏക്കര്‍ സൗജന്യമായി കൈമാറാന്‍ 2005ല്‍ തീരുമാനിച്ചത് ഉപാധി യോടെയായിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവളം ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഭൂമിയുടെ വില സര്‍ക്കാരിന്റെ ഓഹരിയായി മാറ്റണമെ ന്നായി രുന്നു നിബന്ധന. പ്രത്യേക കമ്പനി രൂപീകരിച്ച് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംസ്ഥാന സര്‍ക്കാരിനു പരിചയമുള്ള കാര്യം നേരത്തേതന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും എയര്‍പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാനും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് കേരളത്തിനു പങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവളം ഏല്‍പ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ഭൂമിയുടെ വില കേരളത്തിന്റെ ഓഹരിയായും എയര്‍പോര്‍ട്‌സ് അഥോറിറ്റിയുടെ മുതല്‍മുടക്ക് അവരുടെ ഓഹരിയായും മാറ്റി കമ്പനി രൂപീകരിക്കാമെന്ന നിര്‍ദേശമാണ് സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ മുന്നില്‍ വച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന കോടതി ഉത്തരവിട്ടതു കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തയച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍