പെരുമാറ്റച്ചട്ടം, ചെലവ് നിയന്ത്രണം: സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനും ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വ ത്തില്‍ നിയമസഭാ മണ്ഡലം തലത്തിലാണ് പ്രവര്‍ത്തിക്കുക. ഒരു ജൂണിയര്‍ സൂപ്രണ്ട്, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് സ്‌ക്വാഡ്. പൊതുസ്ഥലങ്ങ ളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും എല്ലാ ബോര്‍ഡുകളും ബാനറുകളും ഉടന്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നോഡല്‍ ഓഫീസര്‍മാര്‍, എആര്‍ഒമാര്‍, ഇആര്‍ഒമാര്‍ എന്നിവരുടെ അവലോകന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി കര്‍ശനനിര്‍ദേശം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍വീസ് സംഘടനകളുടെയും മറ്റു പോഷക സംഘടനകളുടെയും പോസ്റ്ററുകളും ഹോര്‍ഡിംഗുകളും ബാനറുകളും സ്ഥാപിച്ചവര്‍ സ്വമേധയാ എടുത്തുമാറ്റിയില്ലെങ്കില്‍ അവ നീക്കുന്നതോടൊപ്പം അതിനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കുന്നതിനായി രേഖപ്പെടുത്തി വയ്ക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അവ എടുത്തുനീക്കാനും കൊണ്ടുപോകാനും സൂക്ഷിക്കാനുമുള്ള ചെലവുകളാണ് രേഖപ്പെടുത്തേണ്ടത്. ഇലക്ട്രിക് പോസ്റ്റുകളിലെ പാര്‍ട്ടികളുടെയും വ്യക്തികളുടെയും എഴുത്തുകളുടെ ചെലവുകള്‍ കണക്കാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി നിയമസഭാ മണ്ഡലം തലത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ സര്‍വെയ്‌ലന്‍സ് ടീം എന്നിവയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. അനധികൃതമായി പണം, മദ്യം, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും കടത്തുന്നതും പരിശോധിച്ച് കണ്ടെത്തുന്നതിനു വേണ്ടിയാണിത്. ഓരോ പോളിംഗ് സ്‌റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് തിങ്കളാഴ്ചയ്ക്കകം ഉറപ്പുവരുത്താന്‍ എആര്‍ഒമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങല്‍ സജീവമാക്കണം. ഇതിനായി മണ്ഡലം തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന തുടര്‍ പ്രവര്‍ത്ത നങ്ങള്‍ വേഗത്തിലാക്കാന്‍ ഇആര്‍ഒമാര്‍ക്കും ബിഎല്‍ ഒമാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, പ്രവാസി വോട്ടുകള്‍ ചേര്‍ക്കല്‍, പേരു നീക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ബിഎല്‍ഒമാര്‍ ഉടന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ബൂത്തുകളെ കുറിച്ച് അവ്യക്തതയുള്ളതും അപേക്ഷകനെ തിരിച്ചറിയാത്തതുമായ കേസുകള്‍ക്ക് അടിയന്തരമായി പരിഹാരം കാണണം. ഇതിനായി ബിഎല്‍ഒമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗം പ്രാദേശികമായി വിളിച്ചുചേര്‍ക്കണ മെന്നും ഇആര്‍ഒമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍