തെരഞ്ഞെടുപ്പ് നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാകണം: പ്രഫ. പി.ജെ കുര്യന്‍

പത്തനംതിട്ട: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരമെന്നതിനേക്കാള്‍ നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ കുര്യന്‍. 
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിശാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനദ്രോഹ ഭരണം നടത്തുന്ന നരേന്ദ്രമോദി സര്‍ക്കാരിനും സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിന്റെ വ്യാപാരം നടത്തുന്ന പിണറായി സര്‍ക്കാരിനും എതിരായ ജനങ്ങളുടെ പോരാട്ടമാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും കുര്യന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ആന്റോ ആന്റണി, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിം കുട്ടി, സുനില്‍ എസ്. ലാല്‍, എം.സി. ഷെറീഫ്, വി.ആര്‍. സോജി, സിന്ധു അനില്‍, റോജി പോള്‍ ഡാനിയേല്‍, ജെറി മാത്യു സാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഹരിദാസ് ഇടത്തിട്ട, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എം.എം.പി ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍