ഇന്ത്യയുടെ ഊഴം കഴിഞ്ഞു ഇനി ഞങ്ങളുടേത്, ഭീകരരെ വളര്‍ത്തുന്ന പാകിസ്ഥാനില്‍ കയറിയടിക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരി ച്ചടിക്ക് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. അയല്‍ രാജ്യങ്ങളുടെ അതിര്‍ ത്തിയില്‍ നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പാകിസ്ഥാന്‍ തന്നെ യാണ് കാരണമെന്ന് ഇറാന്‍ ഐ.ആര്‍.ജി.സി ഫോര്‍സ് കമാ ന്‍ഡര്‍ ജനറല്‍ ഖ്വാസിം സുലൈമാനി പറഞ്ഞു. സ്വന്തമായി ആണ വാ യുധമുള്ള രാജ്യമാണ് പാകിസ്ഥാന്‍. അങ്ങനെയുള്ള രാജ്യത്ത് പ്രവര്‍ ത്തിക്കുന്ന ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ എന്തു കൊണ്ട് പാകിസ്ഥാന് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇറാ ന്റെ ക്ഷമ പാകിസ്ഥാന്‍ പരീക്ഷിക്ക രുതെന്നും ഖ്വാസിം സുലൈ മാനി കൂട്ടിച്ചേര്‍ത്തു. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ 45 മുതല്‍ 48 വരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായി ഇറാന്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെ ടുപ്പിലെ സ്ഥാനാര്‍ഥിയുമായ റഹ്മത്തുള്ള നബീല്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഭീകരവാദത്തെ ഒരു തന്ത്രമായാണു കാണുന്നത്. ഭീകര സംഘടനയായ ജയ്ഷ് അല്‍ അദിലിനെതിരെ ഇറാന്‍ ശക്ത മായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവായതോടെ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാന്‍ സന്ദര്‍ശനം താല്കാ ലി ക മായി മാറ്റി വച്ചിരിക്കുകയാണ്. ഇന്ത്യയും ഇറാനും കഴിഞ്ഞ കുറച്ചു വര്‍ ഷങ്ങളായി ഭീകരവാദത്തിനെതിരെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയങ്ങളുടെ വരാനിരിക്കുന്ന ചര്‍ച്ചകളിലും ഇതു തന്നെയായിരിക്കും മുഖ്യവിഷയമാകുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍