ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന് സുപ്രീം കോടതി യുടെ താത്കാലിക ആശ്വാസം. താരത്തിന് ബിസിസിഐ ഏര്‍ പ്പെടുത്തി യിരുന്ന ആജീവ നാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ആജീവനാന്ത വിലക്ക് നീക്കണ മെന്ന് സുപ്രീം കോടതി ബിസി സിഐയോട് ആവശ്യ പ്പെട്ടു. ഇതില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാനും നിര്‍ദേ ശിച്ചു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണു സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് അശോക് ഭൂഷന്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്. ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍