വീട്ടുകിണറ്റില്‍ നിന്നും പുക ഉയരുന്നു, ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഇന്നെത്തും

കുന്നംകുളം : അതിരാവിലെ വീട്ടുകിണറിനടുത്ത് പുക കണ്ട് മഞ്ഞാണെന്ന് കരുതിയ വീട്ടുകാര്‍ ആദ്യമത് കാര്യമാക്കിയില്ല, എന്നാല്‍ നേരം പുലര്‍ന്നപ്പോഴാണ് മഞ്ഞല്ല കിണറില്‍ നിന്നും പുകയാണ് ഉയരുന്നതെന്ന് മനസിലായത്. ഇതോടെ കേട്ടറിഞ്ഞ് കിണര്‍ കാണുവാന്‍ നാട്ടുകാരുടെ ഒഴുക്കും തുടങ്ങിയ. തൃശൂര്‍ ജില്ലയിലെ കാട്ടകാമ്പാല്‍ രാമപുരം മേലേയില്‍ ഹംസുവിന്റെ വീട്ടുകിണറില്‍ നിന്നുമാണ് പുക ഉയരുന്നത്. പുകയോടൊപ്പം കല്ല് പൊടുക്കുന്ന മണവും ഉയരുന്നുണ്ട്. എന്നാല്‍ കിണറിലെ വെള്ളത്തിന്റെ രുചിക്ക് വ്യത്യാസമുണ്ടായിട്ടില്ല. കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോള്‍ പുക താഴ്ന്നുപോകുന്നുണ്ടെങ്കിലും കുറച്ച് സമയത്തിന് ശേഷം വീണ്ടും പുക ഉയരുന്നുണ്ട്.പഞ്ചായത്ത് അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍