മായാവതിയും അഖിലേഷും കൂടിക്കാഴ്ച നടത്തി

ലക്‌നോ: ബിഎസ്പി നേതാവ് മായാവതിയും സമാജ്‌വാദിയുടെ അഖിലേഷ് യാദവും ലക്‌നോവില്‍ കൂടിക്കാഴ്ച നടത്തി.യുപിയിലെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ മീററ്റിലെ ആശുപത്രി യിലെത്തി പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അഖിലേഷും മായവതിയും കൂടിക്കാഴ്ച നടത്തിയത്. മായാവതിയുടെ വീട്ടിലെത്തിയാണ് അഖിലേഷ് കൂടിക്കാഴ്ച നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് എസ്പി വക്താവ് രജേന്ദ്ര ചൗധരി പറഞ്ഞു. ഇരുപാര്‍ ട്ടികളും സംയ്ക്തുമായി നടത്തുന്ന റാലികളും സമ്മേളനങ്ങളും സംബന്ധിച്ചായിരുന്നു ചര്‍ച്ച. അടുത്ത ആഴ്ച ഹോളിക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചരണം പൂര്‍ണതോതില്‍ ആരംഭിക്കുമെന്നും ചൗധരി പറഞ്ഞു. സഖ്യം കോണ്‍ഗ്രസിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ ആത്മാര്‍ഥമായ പിന്തുണ കോണ്‍ഗ്രസിനു നല്‍കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. യുപിയിലെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഇന്നലെ വൈകുന്നേരമാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. ദളിത് വോട്ടിലെ മായാവതിയുടെ കുത്തകയ്ക്കു ഭീഷണി ഉയര്‍ത്തി വളര്‍ന്നു വരുന്ന നേതാവാണ് ഭീം സേന സ്ഥാപകന്‍ ചന്ദ്രശേഖര്‍. വാരാണസിയില്‍ നരേന്ദ്രമോ ദിക്കെതിരേ മികച്ച സ്ഥാനാര്‍ഥിയെ എസ്പി - ബിഎസ്പി സഖ്യം നിര്‍ത്തിയില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിട്ടുണ്ട്.പ്രിയങ്ക സിന്ധ്യ ആസാദ് കൂടിക്കാഴ്ച യുപിയില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ ക്ഷയിച്ചുവരിക യാണെന്ന ഒരു കാഴ്ചപ്പാടും കോണ്‍ഗ്രസിനുണ്ട്. പകരം പുതുതലമുറ പ്രസ്ഥാനങ്ങളെകൂടെ കൂട്ടുന്നതിനാണു കോണ്‍ഗ്രസ് ശ്രമം. കേസുകളും സിബിഐ അന്വേഷ ണങ്ങളുമൊക്കെ ചേര്‍ന്നു മായാവതി ഇപ്പോള്‍ പഴയതുപോലെ പോരാട്ട നായികയല്ലാതായി. ബദലായി ദളിത് മേഖലയില്‍ ഉയരുന്ന ചന്ദ്രശേഖര്‍ ആസാദിനു നല്ല പ്രതിച്ഛായയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍