നാക് ഗ്രേഡ് ലഭിക്കാന്‍ കഠിനപ്രയത്‌നം പ്രധാനം: പ്രഫ. ഡോ.എന്‍. ജയശങ്കരന്‍

തേഞ്ഞിപ്പലം: കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് കീഴിലെ അക്രഡിറ്റേഷന്‍ ഏജന്‍സിയായ നാകിന്റെ ഉയര്‍ന്ന ഗ്രേഡ് ലഭിക്കണമെങ്കില്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്ന നിലവാരം ആര്‍ജിച്ചെ പറ്റൂ എന്ന് കാഞ്ചി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എന്‍. ജയശങ്കരന്‍. കാലിക്കറ്റ് സര്‍വകലാശാലാ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സര്‍വകലാശാലാ/കോളജ് അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന ദ്വിദിന നാക് വര്‍ക്ക്‌ഷോപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാര മൂല്യനിര്‍ണയത്തില്‍ നാക് വരുത്തിയ പരിഷ്‌കാര ങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക് ബോധവത്കരണം നടത്തുന്നതി നാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ചെയര്‍മാന്‍ മുതല്‍ ഡോര്‍ മാന്‍ വരെ സ്ഥാപനത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി പരിശ്രമിക്കുമ്പോള്‍ മാത്രമേ ഗുണനിലവാരമുണ്ടാവൂ എന്ന് അദ്ദേ ഹം പറഞ്ഞു. കാലിക്കട്ട് സര്‍വകലാശാലയ്ക്ക് ഉയര്‍ന്ന റാങ്കിലെ ത്താന്‍ മികച്ച സാധ്യതകളുണ്ട്. അതിന് കഠിനാധ്വാനം ചെയ്യണ മെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ടാര്‍ ഡോ.ടി.എ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കറ്റ് അംഗം ഡോ.ടി.എം. വിജയന്‍, ഡോ.എം.പി. രാജന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആറാം തിയതി അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും, ഐക്യു എസി കോഓര്‍ഡിനേറ്റര്‍മാര്‍ക്കുമാണ് ശില്‍പശാല നടത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍