ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

 കോഴിക്കോട്: സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്ത ണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീ ക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തി ലെ താപ നിയന്ത്രണ സംവിധാന ങ്ങള്‍ തകരാറിലാ വുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം. ലക്ഷണങ്ങള്‍ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം,നേര്‍ത്ത വേഗത്തിലുള്ള നാഡീ മിടിപ്പ്, ശക്തമായ തലവേദന തലകറക്കം, മാനസികാവസ്ഥ യിലു ള്ള  മാറ്റങ്ങള്‍ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാതമേറ്റാല്‍ ഉടന്‍ വെയിലുള്ള സ്ഥലത്തുനിന്നും തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എസി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങ ള്‍ മാറ്റുക, കഴിവതും വേഗം വൈദ്യ സഹായം ലഭ്യമാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍