വ്യോമാക്രമണം ലോകത്തെ ബോധ്യപ്പെടുത്തണമെന്നു കേന്ദ്രത്തോട് ചിദംബരം

ചെന്നൈ/തൂത്തുക്കുടി: പ്രതിപക്ഷത്തെ ആക്രമിക്കുന്നതു നിര്‍ത്തി, വ്യോമാക്രമണം ലോകത്തെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യാഭിമാനമുള്ള പൗരന്‍ എന്ന നിലയില്‍ സര്‍ക്കാരിനെ വിശ്വസിക്കാനാണ് താത്പര്യം. എന്നാല്‍, വ്യോമാക്രമണ വിവരം ലോകത്തെ വിശ്വസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ നടപടിയെ ആദ്യം പ്രകീര്‍ത്തിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയുടെ സുരക്ഷാ സൈന്യത്തെ വിശ്വസിക്കാതെ പാക്കിസ്ഥാന്റെ പ്രചാരണങ്ങളാണ് പ്രതിപക്ഷം വിശ്വസിക്കുന്നതെന്ന് ബിജെപി മന്ത്രിമാരുടെ പരാമര്‍ശത്തിനെതിരേ ചിദംബരം ആഞ്ഞടിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍