നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു മാറ്റി

മുംബൈ: പി.എന്‍.ബി തട്ടിപ്പില്‍ രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 100 കോടി രൂപ മൂല്യം വരുന്ന ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച 58 കെട്ടിടങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാവ് തകര്‍ത്തത്. റായിഗഢിലെ അലിബഗിലുള്ള കെട്ടിടങ്ങളാണ് അനധികൃതമെന്ന് കണ്ടെത്തിയത്. കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 സ്വകയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ളതാണ് ബംഗ്ലാവ്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഡ്രൈവ് വെ, സെക്യൂരിറ്റി ഗേറ്റ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ബംഗ്ലാവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റിസോര്‍ട്ടിന് സമാനമായ ആഢംബര സൗകര്യങ്ങളും ബംഗ്ലാവിലുണ്ട്. മുപ്പത് കിലോ സ്‌ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കള്‍ ലേലത്തില്‍ വയ്ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍