ജനാധിപത്യം നിലനില്‍ക്കണോയെന്ന ചോദ്യം തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നു: മന്ത്രി സുനില്‍കുമാര്‍

പാവറട്ടി: ഭാരതത്തിന്റെ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമോ എന്ന ചോദ്യമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ മണലൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി.വി. ഹരിദാസന്‍, കെ.കെ. രാമചന്ദ്രന്‍, പി.കെ. രാജന്‍, പി.എന്‍. ശങ്കര്‍, അജി ഫ്രാന്‍സിസ്, ടി.എ. പ്ലാസിഡ്, ഷൈനി കൊച്ചു ദേവസി, പി.ജി. വാസുദേവന്‍, പി.പി. മുഹമ്മദ്കുട്ടി, പി.കെ. കൃഷ്ണന്‍, കെ..എഫ്. ഡേവീസ്, പി.ബി. അനൂപ്, സി.കെ. വിജയന്‍, വി.ആര്‍. മനോജ്, എന്‍.കെ. സുബ്രഹമണ്യന്‍, കെ.വി. വിനോദന്‍, കവി ഡോ. സി. രാവുണ്ണി, വി.കെ. ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു. 1001 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റിക്കു യോഗം രൂപം നല്‍കി. പ്രസിഡന്റായി സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസനെയും സെക്രട്ടറിയായി സിപിഐ ജില്ലാ എകസിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണനെയും ട്രഷററായി സിപിഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍. മനോജിനെയും തെരെഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍