സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്തില്‍ ഗതാഗതവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തരുതെന്നാണ് സര്‍ക്കാര്‍ ആര്‍ടിഒ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കനത്ത ചൂടായതിനാല്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്തില്‍ ഗതാഗതവകുപ്പ് നിയന്ത്രണം കൊണ്ടുവന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കണക്കിലെടുത്ത് പകല്‍ സമയങ്ങളിലെ ജോലിയിലും സര്‍ക്കാര്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗതവകുപ്പും നടപടികളുമായി രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍